Posted by: Shine AR | April 26, 2009

ജനന മരണ രജിസ്ട്രേഷന്‍ : കേരളത്തിന്‌ അംഗീകാരം

ജനന മരണ രജിസ്ട്രേഷന്‍ രംഗത്തെ പ്രശംസനീയമായ പ്രവര്‍ത്തനത്തിന് അഖിലേന്ത്യ തലത്തില്‍ കേരളത്തിന്‌ ഒന്നാം സ്ഥാനം ലഭിച്ചു. 2009 മാര്‍ച്ച് 5,6 തിയ്യതികളില്‍ ന്യൂഡല്‍ഹിയില്‍ നടന്ന ജനന മരണ ചീഫ് രജിസ്ട്രാര്‍മാരുടെ  വാര്‍ഷിക സമ്മേളനത്തില്‍ കേരളത്തിന്റെ ജനന മരണ ചീഫ് രജിസ്ട്രാര്‍ ആയ പഞ്ചായത്ത്‌ ഡയറക്ടര്‍ ഡോ: വി. എം. ഗോപാലമേനോന്‍ പുരസ്‌കാരം ഏറ്റുവാങ്ങി. ഇന്ത്യയുടെ 2000 ലെ ദേശീയ ജനസംഖ്യ നയത്തിലെ പ്രഖ്യാപിത ലക്‌ഷ്യം ആയ 2010 ഓടെ സമ്പൂര്‍ണ ജനന മരണ രജിസ്ട്രേഷന്‍ എന്നലക്‌ഷ്യം കൈവരിക്കുന്നതില്‍ മുന്‍പന്തിയിലുള്ള കേരളത്തില്‍ ജനനം 100 ശതമാനവും മരണം 98 ശതമാനവും രജിസ്റ്റര്‍ ചെയ്യപ്പെടുന്നതായി കണക്കാക്കുന്നു. ദേശീയ തലത്തില്‍ ഇവ യഥാക്രമം 68 ഉം 63 ഉം ആണ്. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ തദ്ദേശ സ്വയം ഭരണ സ്ഥാ‍പനങ്ങള്‍ എന്നിവയുടെയും പൊതു ജനങ്ങളുടെയും യോജിച്ച പ്രവര്‍ത്തനം വഴി രജിസ്ട്രഷനില്‍  കേരളം തുടക്കം മുതല്‍ തന്നെ ദേശീയ തലത്തില്‍ മുന്‍ നിരയിലുണ്ട്. മികച്ച രജിസ്ട്രഷന്‍ പ്രവര്‍ത്തനത്തിന് കേന്ദ്ര സര്‍ക്കാര്‍ പുരസ്‌കാരം നല്‍കുന്നത് ആദ്യമായാണ്.

ജനന മരണ രജിസ്ട്രേഷന്‍ : മികച്ച പ്രവര്തങ്ങള്‍ക്കുള്ള പുരസ്‌കാരം രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ ഡി. കെ. സിക്രി കേരളത്തിന്റെ ജനന മരണ ചീഫ് രജിസ്ട്രാര്‍ ഡോ: വി. എം. ഗോപാലമേനോന്സമ്മാനിക്കുന്നു

ജനന മരണ രജിസ്ട്രേഷന്‍ : മികച്ച പ്രവര്തങ്ങള്‍ക്കുള്ള പുരസ്‌കാരം രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ ഡി. കെ. സിക്രി കേരളത്തിന്റെ ജനന മരണ ചീഫ് രജിസ്ട്രാര്‍ ഡോ: വി. എം. ഗോപാലമേനോന്സമ്മാനിക്കുന്നു


Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

Categories

%d bloggers like this: