Posted by: lsgkerala | April 22, 2009

തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി കാലാവധി രണ്ടുമാസം നീട്ടുന്നു

തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി വിഹിതം ചെലവഴിക്കുന്നതിനുള്ള കാലാവധി രണ്ടുമാസം കൂടി നീട്ടാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. മാര്‍ച്ച്‌ 31ന്‌ പദ്ധതി വിഹിതം വിനിയോഗിക്കുന്നതിനുള്ള കാലാവധി തീരാനിരിക്കെ, പദ്ധതി ചെലവ്‌ കുറഞ്ഞതും തിരഞ്ഞെടുപ്പ്‌ പെരുമാറ്റച്ചട്ടം മൂലം പണം ചെലവിടാനാകാതെ വന്നതുമാണ്‌ കാലാവധി നീട്ടാന്‍ കാരണം. ഏപ്രില്‍, മെയ്‌ മാസങ്ങള്‍കൂടി പദ്ധതി വിഹിതം വിനിയോഗിക്കാന്‍ നല്‍കും. അടുത്ത മന്ത്രിസഭാ യോഗത്തില്‍ ഇതു സംബന്ധിച്ച്‌ തീരുമാനമുണ്ടായേക്കും. 1689 കോടി രൂപയാണ്‌ തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി വിഹിതം. പ്രതിവര്‍ഷം 10 ശതമാനം വീതം പദ്ധതി വിഹിതം കൂടുംവിധമാണ്‌ തുക നിശ്ചയിക്കുന്നത്‌. ഫിബ്രവരിയില്‍ 50 ശതമാനത്തോളം തുകയേ വിനിയോഗിച്ചിരുന്നുള്ളൂ. മാര്‍ച്ചിലെ കണക്കെടുപ്പായിട്ടില്ലെങ്കിലും 60 ശതമാനത്തില്‍ താഴെയായിരിക്കുമെന്നാണ്‌ വിലയിരുത്തല്‍. ഇതിനിടെ തിരഞ്ഞെടുപ്പ്‌ പ്രഖ്യാപിക്കുകയും പെരുമാറ്റച്ചട്ടം നിലവില്‍ വരികയും ചെയ്‌തതിനാല്‍ പണം ചെലവിടാനും നിര്‍വാഹമില്ല. സാധാരണ സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന മാര്‍ച്ചിലാണ്‌ ഏറ്റവും അധികം തുക ചെലവഴിക്കുക. തദ്ദേശസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ ഭൂരിപക്ഷം തിരഞ്ഞെടുപ്പ്‌ ജോലിക്കായി നിയോഗിക്കപ്പെട്ടിരിക്കുകയുമാണ്‌. ഈ സാഹചര്യത്തിലാണ്‌ രണ്ടുമാസം കൂടി സമയം തദ്ദേശസ്ഥാപനങ്ങള്‍ക്ക്‌ നീട്ടി നല്‍കാന്‍ ആലോചിക്കുന്നതെന്ന്‌ മന്ത്രി പാലോളി മുഹമ്മദ്‌കുട്ടി ‘മാതൃഭൂമി’ യോട്‌ പറഞ്ഞു. എന്നാല്‍ മാര്‍ച്ചിലെ കണക്കുകൂടി പരിശോധിച്ച്‌ അടുത്ത മന്ത്രിസഭായോഗത്തിലായിരിക്കും അന്തിമതീരുമാനം കൈക്കൊള്ളുകയെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതി ചെലവിനായി രണ്ടു മാസംകൂടി നല്‍കുമ്പോള്‍ മാര്‍ച്ച്‌ 31നുശേഷം തദ്ദേശസ്ഥാപനങ്ങളുടെ കൈവശമിരിക്കുന്ന മിച്ചം തുക സര്‍ക്കാരിലേക്ക്‌ തിരിച്ചുപിടിക്കില്ല. ആ പണം തദ്ദേശസ്ഥാപനങ്ങളുടെ അക്കൗണ്ടില്‍ തന്നെ നിലനിര്‍ത്തി ചെലവഴിക്കാന്‍ സാവകാശം നല്‍കുകയായിരിക്കും ചെയ്യുക. അടുത്ത സാമ്പത്തികവര്‍ഷം ഏപ്രില്‍ മുതല്‍ തന്നെ അടിസ്ഥാനമാക്കി പദ്ധതി രൂപവത്‌കരണവും മറ്റും നടത്തേണ്ടതുമുണ്ട്‌. അടിസ്ഥാന സൗകര്യ വികസനത്തിനും മറ്റുമായുള്ള തദ്ദേശസ്ഥാപന വിഹിതം ചെലവഴിക്കപ്പെടുന്നുവെന്ന്‌ ഉറപ്പാക്കാനാണ്‌ കാലാവധി നീട്ടി നല്‍കുക. കൂടുതല്‍ സമയം നല്‍കുന്നതിലൂടെ പദ്ധതി ചെലവ്‌ 90 ശതമാനത്തിനുമേലേ കൊണ്ടുവരാന്‍ കഴിയുമെന്ന്‌ അധികൃതര്‍ പ്രതീക്ഷിക്കുന്നു.

Courtesy: Mathrubhumi Newspaper 27 March 2009


Responses

  1. പദ്ധതി വിഹിതം: ഇളവ്‌ നല്‍കും; കാലാവധി നീട്ടില്ല

    തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി ചെലവ്‌ സാമ്പത്തിക വര്‍ഷാവസാനത്തില്‍ പരിശോധിച്ച ശേഷം ആവശ്യമായ ഇളവ്‌ നല്‍കുന്ന കാര്യം പരിശോധിക്കുമെന്നും എന്നാല്‍ പദ്ധതി കാലാവധി നീട്ടില്ലെന്നും മന്ത്രി പാലോളി മുഹമ്മദ്‌കുട്ടി അറിയിച്ചു. പദ്ധതി വിഹിതത്തിന്റെ 80 ശതമാനം തുക ചെലവാക്കുന്നവര്‍ക്ക്‌ ബാക്കി പണം ക്യാരിഓവര്‍ ചെയ്യാന്‍ ഇപ്പോള്‍ തന്നെ വ്യവസ്ഥയുണ്ട്‌.

    തിരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചതിനാല്‍ ജില്ലാ ആസൂത്രണ സമിതി കൂടാനോ, പ്രവര്‍ത്തികള്‍ ടെന്‍ഡര്‍ ചെയ്യാനോ, ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുവാനോ കഴിഞ്ഞിട്ടില്ല. തിരഞ്ഞെടുപ്പ്‌ ജോലിക്ക്‌ ജീവനക്കാരെ നിയോഗിച്ചതും പദ്ധതിയെ ബാധിച്ചു. പദ്ധതി കണക്കുകള്‍ സാമ്പത്തിക വര്‍ഷത്തെ അടിസ്ഥാനമാക്കി ചിട്ടപ്പെടുത്തുന്നതു മാറ്റുന്നത്‌ പ്രായോഗിക വൈഷമ്യമുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.
    Mathrubhumi Daily 28 March 2009


Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

Categories

%d bloggers like this: